
പാലോട്: നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയ പ്രചാരണത്തിന്റെ ഭാഗമായി ഇടിഞ്ഞാർ ഗവൺമെന്റ് ട്രൈബൽ എച്ച്.എസി ൽ രൂപീകരിച്ച കുട്ടികളുടെ ഫുട്ബാൾ ക്ലബ് എസ്.എഫ്.സി ഇടിഞ്ഞാർ അഡ്വ.ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനു അദ്ധ്യക്ഷത വഹിച്ചു.തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബാബു വർഗീസ് ജേഴ്സിയും ബൂട്ടും ഉൾപ്പെടെ സ്പോർട്സ് കിറ്റ് വിതരണവും ഇടിഞ്ഞാർ സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിശപ്പ് എന്ന ഷോർട്ട് ഫിലിമിന്റെ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ് മുഖ്യ പ്രഭാഷണവും,വിമുക്തി മിഷൻ തിരുവനന്തപുരം ജില്ലാ മാനേജർ പി.കെ. ജയരാജ് ലഹരിവിരുദ്ധ സന്ദേശവും നല്കി. വാർഡ് മെമ്പർ ഭാസുരാംഗി, ഡോ.ബി.ബാലചന്ദ്രൻ
, കെ.എസ്.ഇ.എസ്.എ ജില്ലാ സെക്രട്ടറി എം ഷിബു,റെയിഞ്ച് ഫോറസ്റ്റ് ഒാഫീസർ റ്റി.അജികുമാർ, പി.ടി.എ പ്രസിഡന്റ്.സുബീഷ് കുമാർ,വിദ്യാർത്ഥി പ്രതിനിധി കുമാരി.ഷംല, സ്റ്റാഫ് സെക്രട്ടറി ഷിബി, സർക്കിൾ ഇൻസ്പെക്ടർ ബി.ആർ.സുരൂപ് എന്നിവർ പങ്കെടുത്തു.