പാങ്ങോട്: തെങ്ങ് ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു. ഭരതന്നൂർ കൊച്ചുവയൽ ആനന്ദ് ഭവനിൽ വിജയൻ(64) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിക്കായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് ശേഖരിച്ച വിറക് വീട്ടിലേക്ക് കൊണ്ടു പോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെ സമീപത്ത് നിന്നിരുന്ന തെങ്ങ് കടപുഴകി ഇദ്ദേഹത്തിന്റെ ദേഹത്ത് വീണ് സാരമായി പരിക്കേൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.