sslc

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ വൈകിട്ട് മൂന്നിന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.inൽ പരീക്ഷാഫലം ലഭിക്കും. പരീക്ഷാ ഭവന്റെ pareekshabhavan.kerala.gov.inൽ നിന്ന് ഫലമറിയുന്നതിനൊപ്പം മാർക്ക്‌ലിസ്റ്റ് ഡൗൺലോഡും ചെയ്യാം.