ചിറയിൻകീഴ്: 19ന് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാസംഗമം വിജയിപ്പിക്കാൻ ചിറയിൻകീഴ് നിയോജക മണ്ഡലം പ്രവർത്തകസമിതി തീരുമാനിച്ചു.സംഗമത്തിൽ 150 പേരെ പങ്കെടുപ്പിക്കാൻ ലീഗ് ജില്ലാപ്രസിഡന്റ് പ്രൊഫ.തോന്നയ്ക്കൽ ജമാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.കടവിളാകം കബീർ അദ്ധ്യക്ഷത വഹിച്ചു.ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം.പി.കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ഷഹീർ ജി.അഹമ്മദ് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ബിനു ഷെറീന,യൂത്ത് ലീഗ് ജില്ലാസെക്രട്ടറി മുനീർ കൂരവിള,യഹിയാഖാൻ പടിഞ്ഞാറ്റിൽ, ബദർ ലബ്ബ,സജീബ് പുതുകുറിച്ചി,ജിം ഖാൻ,അബ്ദുൽ കരീം,ഷാഹുൽ തുരുത്ത്,നസീർ വെമ്പായം, ജമാൽ മൈവള്ളി അൻസാരി പള്ളിനട,മൻസൂർ ഖസാലി എന്നിവർ സംസാരിച്ചു.വിവിധ പഞ്ചായത്തുശാഖകളെ പ്രതിനിധീകരിച്ച് അഷ്‌റഫ്,അസനാർ,ഷറഫുദ്ദീൻ,ഫൈസൽ കിഴുവിലം,അജ്മൽ ഖാൻ,സജിൻ,നസറുദ്ദീൻ എന്നിവർ പങ്കെടുത്തു.മണ്ഡലം കമ്മിറ്റിയിൽ ഒഴിവുണ്ടായിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സജീബ് പുതുകുറിച്ചിയെയും സെക്രട്ടറി സ്ഥാനത്തേക്ക് ജസീം ചിറയിൻകീഴിനെയും തിരഞ്ഞെടുത്തു.എം.എസ്.എഫ്,​യൂത്ത് ലീഗ് പഞ്ചായത്ത് വാർഡ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനായി മുനീർ കൂരവിള,സജീബ് പുതുക്കുറിച്ചി,ഫൈസൽ കിഴുവിലം,അജ്മൽ എന്നിവരെ ചുമതലപ്പെടുത്തി.