
തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ സ്വപ്നയെയും പി.സി.ജോർജിനെയും പ്രതികളാക്കിയെടുത്ത ഗൂഢാലോടനക്കേസിൽ ക അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബ് അന്വേഷണ സംഘാംഗങ്ങൾക്ക് നിർദ്ദേശം നൽകി.
ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് അന്വേഷണ സംഘത്തിന്റെ യോഗം ചേർന്നത്. അന്വേഷണ ചുമതല സംഘാംഗങ്ങൾക്ക് വിഭജിച്ചു നൽകി. കെ.ടി. ജലീലിന്റെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ അദ്ദേഹത്തിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാവും തുടർനടപടി. സോളാർ വിവാദനായിക സരിത. എസ്. നായരെ സാക്ഷിയാക്കാനാണ് നീക്കം. പി.സി ജോർജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്റിക്കെതിരെ പറയാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് സരിതയുടെ വെളിപ്പെടുത്തൽ. രഹസ്യമൊഴി പിൻവലിപ്പിക്കാൻ ശ്രമിച്ച ഷാജ് കിരൺ, സുഹൃത്ത് ഇബ്രാഹിം എന്നിവരെയും ചോദ്യം ചെയ്യും. ഇവരോട് ഉടൻ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇവരെ കേസിൽ പ്രതിയാക്കുന്നതിനെക്കുറിച്ച് പൊലീസ് നിയോപദേശം തേടും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്റെ നേതൃത്വത്തിലാണ് 12അംഗ പ്രത്യേക അന്വേഷണ സംഘം.