p

തിരുവനന്തപുരം: കെ.പി.സി.സി ഓഫീസിന് നേരെ സി.പി.എം - ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു.

കോൺഗ്രസ് ഒരിക്കലും അക്രമത്തിന് മുതിർന്നില്ല. ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കറൻസി കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നത് തെറ്റാണോയെന്ന് സി.പി.എം വ്യക്തമാക്കണം. പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ലെങ്കിൽ ഇ.പി. ജയരാജന്റെ മനോനിലയ്ക്ക് സാരമായ പ്രശ്നമുണ്ട്. വിമാനത്തിൽ ആദ്യം ആക്രമണവും കൈയാങ്കളിയും നടത്തിയത് ജയരാജനാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായാണ് ആക്രമിച്ചത്. അവരെ മദ്യപാനികളായും ചിത്രീകരിച്ചു. ആത്മരക്ഷാർത്ഥം പ്രതിരോധിക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന്. കലാപത്തിലേക്ക് നാടിനെ തള്ളവിടുകയാണ് സി.പി.എമ്മെന്നും സുധാകരൻ പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി
പ​റ​യ​ണം​:​ ​എ.​കെ.​ആ​ന്റ​ണി

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​പി.​സി.​സി​ ​ആ​സ്ഥാ​ന​ത്തി​നു​ ​നേ​രെ​യു​ണ്ടാ​യ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​യും​ ​മ​റു​പ​ടി​ ​പ​റ​യ​ണ​മെ​ന്ന് ​എ.​കെ​ ​ആ​ന്റ​ണി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മു​ഖ്യ​ ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​യു​ടെ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ആ​സ്ഥാ​ന​ത്തി​ന് ​നേ​രെ​യാ​ണ് ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ക്ര​മം​ ​ന​ട​ത്തി​യ​ത്.

സി.​പി.​എം​ ​തീ​ക്കൊ​ള്ളി​കൊ​ണ്ട് ​ത​ല​ ​ചൊ​റി​യു​ക​യാ​ണെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​ശ​ക്ത​മാ​യ​ ​തി​രി​ച്ച​ടി​ ​ന​ൽ​കാ​ൻ​ ​കോ​ൺ​ഗ്ര​സി​നും​ ​ജ​നാ​ധി​പ​ത്യ​ ​വി​ശ്വാ​സി​ക​ൾ​ക്കും​ ​അ​റി​യാം.​ ​അ​തി​ലേ​ക്ക് ​കാ​ര്യ​ങ്ങ​ൾ​ ​എ​ത്തി​ക്ക​രു​ത്.