തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ അപായപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ജില്ലയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രകടനം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജി.ശാരിക അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി വി.അമ്പി,കേന്ദ്ര കമ്മിറ്റിയംഗം എം.ജി.മീനാംബിക, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.പുഷ്പലത,ജയശ്രീ ഗോപി,ആർ.പ്രീത,മായാ പ്രദീപ്,ജി.കെ. ലളിതകുമാരി , ശോഭനകുമാരി, ശ്രീകുമാരി, ഗീതാ ഗോപാൽ ജയശ്രീ, തുളസി, മല്ലിക, പ്രീജ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്‌.ഐ ജില്ലാകമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ജില്ലാസെക്രട്ടറി ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.അനൂപ്,​ ട്രഷറർ വി.എസ്.ശ്യാമ, പ്രതിൻസാജ് കൃഷ്ണ, ആര്യാ രാജേന്ദ്രൻ, എസ്.നിധിൻ, ഉണ്ണിക്കൃഷ്ണൻ, എസ് ഷാഹിൻ തുടങ്ങിയവർ പങ്കെടുത്തു.ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പുളിമൂട് നിന്നും രക്തസാക്ഷി മണ്ഡപത്തിലേക്ക് പ്രകടനം നടത്തി.ജില്ലാ പ്രസിഡന്റ് സി.ജയൻ ബാബു,ജനറൽ സെക്രട്ടറി എൻ.സുന്ദരംപിള്ള ,എൻ.വിജയകുമാർ,പി.രാജേന്ദ്രൻ,എം.മൈതീൻ എന്നിവർ സംസാരിച്ചു.