
കിളിമാനൂർ: മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സി.പി.എം നേതൃത്വത്തിൽ കിളിമാനൂർ ഏരിയാ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. പള്ളിക്കൽ ടൗണിൽ നടന്ന പന്തംകൊളുത്തി പ്രകടനത്തെ തുടർന്നുള്ള പ്രതിഷേധയോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു.അടുക്കൂർ ഉണ്ണി അദ്ധ്യക്ഷനായി.ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം,പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന തുടങ്ങിയവർ സംസാരിച്ചു.കിളിമാനൂർ ടൗണിൽ നടന്ന പ്രതിഷേധ യോഗം ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.ഷാജഹാൻ,വി.ബിനു,ഇ.ഷാജഹാൻ,ജെ.ജിനേഷ്,ആർ.കെ. ബൈജു തുടങ്ങിയവർ സംസാരിച്ചു.നഗരൂർ ടൗണിൽ നടന്ന പ്രകടനത്തിൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.ഷിബു,ഡി.സ്മിത,എസ്.നോവൽരാജ് തുടങ്ങിയവർ നേതൃത്വം നൽകി.