വെള്ളനാട്:വെള്ളനാട് കാർ ബൈക്കിലിച്ച് ഒരാൾക്ക് ഗുരുതര പരിക്കേറ്റു.ആര്യനാട് സ്വദേശി മത്സ്യ വില്പനക്കാരനായ താജുദ്ദീനാണ്(42) അപകടത്തിൽപ്പെട്ടത്.വെള്ളനാട് ബി.എസ്.എൻ.എൽ ഓഫീസിന് സമീപം തിങ്കളാഴ്ച രാത്രി 7.15 ഓടെയാണ് അപകടം.വെള്ളനാട് ഭാഗത്ത് നിന്നും വന്ന കാർ എതിർദിശയിലേക്ക് പാഞ്ഞ് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.റോഡ് സൈഡിൽ ബൈക്ക് യാത്രികൻ മൊബൈലിൽ സംസാരിച്ച് നിൽക്കവേയാണ് അലക്ഷ്യമായി കാർ പാഞ്ഞെത്തി ഇടിച്ചിട്ടത്.ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.ഓടികൂടിയവർ 108 ആംബുലൻസിൽ താജുദ്ദീനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.