
ആറ്റിങ്ങൽ:ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) ആറ്റിങ്ങൽ മേഖലാ സമ്മേളനം ജില്ലാ ട്രഷറർ പൂവച്ചൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു.മഹേശ്വരൻപിള്ള അദ്ധ്യക്ഷത വഹിച്ചു.ഭാസി രക്തസാക്ഷി പ്രമേയവും അജിത്ത് അനുശോചന പ്രമേയവും ആർ.രാമു പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു.എസ്.ജി.ദിലീപ് കുമാർ സ്വാഗതം പറഞ്ഞു.സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി ആർ.രാജു,യൂണിയൻ നേതാക്കളായ ജി.വേണുഗോപാലൻ,ബി.സതീശൻ തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറിയായി പി.ഭാസിയേയും എസ്.ജി.ദിലീപ് കുമാർ,വിവേക്,രാജേഷ് എന്നിവരെ ജോയിൽ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.