ബാലരാമപുരം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും നാടകനടനും രചയിതാവും സംഘാടകനുമായ മാധവൻ കുന്നത്തറയുടെ നിര്യാണത്തിൽ നന്മ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുശോചിച്ചു.നന്മ ജില്ലാ പ്രസിഡന്റ് ബാബു സാംരഗിയുടെ അദ്ധ്യക്ഷതയിൽ അനുശോചന യോഗം സംസ്ഥാന സെക്രട്ടറി അടൂർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ,​ പയറ്റുവിള ശശി,​ കുടയാൽ രാജേന്ദ്രൻ,​ തുളസീധരൻ,​ വിശ്വനാഥൻ പയറ്റുവിള,​ ബാലരാമപുരം ജോയി,​ എബ്രഹാം തോമസ്,​ സേതു എന്നിവർ സംസാരിച്ചു.