കിളിമാനൂർ: കിളിമാനൂർ ഹൗസിംഗ് സഹകരണ സംഘത്തിന്റെ പള്ളിക്കൽ ഹരീസ് ബിൽഡിംഗിൽ അരംഭിക്കുന്ന കളക്ഷൻ സെന്ററിന്റെ ഉദ്ഘാടനം 17ന് രാവിലെ 10ന് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഇ. നിസാമുദീൻ നിർവഹിക്കുമെന്ന് സംഘം പ്രസിഡന്റ് എൻ. അപ്പുക്കുട്ടൻ നായർ പത്രസമ്മേളനത്തിൽ അറിയിച്ചു. ചിറയിൻകീഴ് താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ വി. പുഷ്പലത, വർക്കല അസിസ്റ്റന്റ് രജിസ്ട്രാർ എ. നൂറുദീൻ,കിളിമാനൂർ യൂണിറ്റ് ഇൻസ്പെക്ടർ കെ. പ്രദീപ് കുമാർ എന്നിവർ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ സംഘം പ്രസിഡന്റ്‌ എൻ. അപ്പുക്കുട്ടൻ നായർ,സെക്രട്ടറി എൻ.എസ്. അനിത, വൈസ് പ്രസിഡന്റ് എം.കെ. ഗംഗാധര തിലകൻ, ബോർഡംഗങ്ങളായ എൻ.വിജയകുമാരി, ബി.എസ്, പ്രസന്ന കുമാരി,സി. സുജാത എന്നിവർ പെങ്കെടുത്തു.