
വെഞ്ഞാറമൂട്:ശ്രീഗോകുലം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കായി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നായി പന്ത്രണ്ട് ടീമുകൾ പങ്കെടുത്തു.ഗോകുലം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം മേധാവി ഡോ.സതീഷ് കുമാർ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.എമർജൻസി മെഡിസിൻ മേധാവി ലിനു,ഡോ.അമൃതനാഥ്, ഡോ.മുഹമ്മദ് ഹനീഫ, ഡോ:നിഖിൽ പോൾ എന്നിവർ സംസാരിച്ചു. മത്സരത്തിൽ ഗോകുലം മെഡിക്കൽ കോളേജ് ഒന്നാം സ്ഥാനം കരസ്തമാക്കി.ട്രാവൻകൂർ മെഡിസിറ്റി രണ്ടാം സ്ഥാനവും ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനവും നേടി.
ഫോട്ടോ: ശ്രീഗോകുലം മെഡിക്കൽ കോളേജിൽ എം .ബി.ബി.എസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാം ഡോ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു