
നാഗർകോവിൽ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 500 കിലോ റേഷൻ അരിയുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉണ്ണാമലക്കട സ്വദേശി രഞ്ജിത്ത് (41) ആണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. ഒറ്റാമരത്തിൽ കളിയിക്കാവിള പൊലീസ് വാഹന പരിശോധന നടത്തുമ്പോൾ അതുവഴി വന്ന സ്വകാര്യ കാറിനെ നിറുത്തി പരിശോധന നടത്തിയപ്പോഴാണ് അരി പിടികൂടിയത്. വാഹനത്തെയും, അരിയെയും നാഗർകോവിൽ ഫുഡ് സെൽ ഉദ്യോഗസ്ഥർക്ക് കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.