kerala-cabinet-meeting

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലുകൾ സൃഷ്ടിച്ച പ്രക്ഷുബ്ധാന്തരീക്ഷങ്ങൾക്കിടെ, ഇന്ന് മന്ത്രിസഭായോഗം ചേരുന്നു. പുതിയ രാഷ്ട്രീയസംഭവ വികാസങ്ങൾക്കിടയിൽ ചേരുന്ന മന്ത്രിസഭായോഗത്തിൽ വിവാദങ്ങൾ ചിലപ്പോൾ ചർച്ചയായേക്കാം. കാര്യമായ അജൻഡകളൊന്നും ഇന്നത്തെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കില്ലെന്നാണ് സൂചന.