subsidy

തിരുവനന്തപുരം: പ്രതിഭാധനരായ യുവ സംരംഭകരുടെ വ്യവസായ രംഗത്തേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് പുതിയ എം.എസ്.എം.ഇ(മൈക്രോ സ്മാൾ ആന്റ് മീഡിയം എന്റർപ്രൈസസ്)​ കൾക്ക് പുതുക്കിയ സബ്‌സിഡി പ്രഖ്യാപിച്ചു.

പുതിയ പദ്ധതിക്ക് സ്ഥിര മൂലധന നിക്ഷേപത്തിന്റെ 15% വരെ സബ്‌സിഡി നൽകും.വായ്പയായി ധനകാര്യ സ്ഥാപനത്തിന്റെ സഹായം തേടുന്നവർക്ക് 50% (പരമാവധി 3 ലക്ഷം വരെ) സബ്‌സിഡി നൽകും. പുതിയ സംരംഭക സഹായമനുസരിച്ച്, പൊതുവിഭാഗത്തിന് 15% സബ്‌സിഡിയും (30 ലക്ഷം വരെ) എസ്‌.സി, എസ്.ടി, വനിത, യുവസംരംഭകർ എന്നിവർക്ക് 25% സബ്‌സിഡിയും (40 ലക്ഷം വരെ) ലഭിക്കും. കാസർകോട്, പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിലെ പുതിയ സംരംഭങ്ങൾക്ക് 10% (പരമാവധി 10 ലക്ഷം) വരെ അധിക സഹായം ലഭിക്കും. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് സാങ്കേതിക പരിജ്ഞാനം നേടിയവർക്കും ഇതേ പാക്കേജ് നൽകും. ഭൂമി, കെട്ടിടങ്ങൾ, യന്ത്രങ്ങൾ, വൈദ്യുതി ഉൽപ്പാദന സംവിധാനം തുടങ്ങി എല്ലാ മൂലധന നിക്ഷേപങ്ങൾക്കും ആനുകൂല്യത്തിന് അർഹതയുണ്ട്.