കല്ലമ്പലം:വർക്കല താലൂക്കിൽ വാദ്ധ്യായർ മഹാസഭ പാളയംകുന്ന് യൂണിറ്റ് രൂപീകരിച്ചു.ആദ്യ കുടുംബയോഗം സതീശന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജനറൽസെക്രട്ടറി അജിത് കുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് പാപ്പനം കോട് ശിശുപാലൻ ആമുഖ പ്രഭാഷണംനടത്തി. സതീശൻ (പ്രസിഡന്റ്),സാബു (സെക്രട്ടറി), സുരേഷ് കുമാർ (ട്രഷറർ), പ്രസാദ്‌ (വൈസ് പ്രസിഡന്റ്), സുഭാഷ് (ജോയിന്റ് സെക്രട്ടറി), ബാലു, ഗിരീശൻ, സന്താനവല്ലി, അനിത, ചാന്തിനി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവർ ജില്ലാ പ്രസിഡന്റ് വിജയകുമാർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.