kri

നെയ്യാറ്റിൻകര:അമരവിള പഴയ പാലത്തിനുസമീപം നഗരസഭയിലെ കൃഷ്ണപുരം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തോടെ പച്ചതുരുത്ത് പദ്ധതി നടപ്പിലാക്കി.അലങ്കാര ചെടികളും പ്ലാവ്,മാവ് ഉൾപ്പടെയുള്ള ഫല വൃക്ഷ തൈകളും പാലത്തിന് ഇരു വശത്തും വച്ച് പിടിപ്പിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു.കൗൺസിലർ ഗ്രാമം പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.തൊഴിലുറപ്പ് പദ്ധതി കോർഡിനേറ്റർ ശാന്ത,എ.ഡി.എസ് അംഗങ്ങളായ മിഷ, ഷീജ,സരോജം,പ്രിയ,മഞ്ചു തുടങ്ങിയവർ നേതൃത്വം നൽകി.