kayardharna

മുടപുരം: മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമത്തിനെതിരെയും യൂത്ത് കോൺഗസ്, ബി.ജെ.പിക്കാർ നടത്തുന്ന അക്രമങ്ങൾക്കെതിരെയും നുണപ്രചാരണങ്ങൾക്കെതിരെയും ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പെരുങ്ങുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ പെരുങ്ങുഴിയിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.യൂണിയൻ ജില്ലാ സെക്രട്ടറി ആർ. അജിത് ഉദ്‌ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.രാജേന്ദൻ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി സി.സുര സ്വാഗതം പറഞ്ഞു. ആർ. അംബിക,കെ. സുരേഷ് കുമാർ,രാധാകൃഷ്ണൻ, ബാബുരാജ്, അനിൽകുമാർ,അനിത, ഷീജ എന്നിവർ നേതൃത്വം നൽകി.