തിരുവനന്തപുരം: അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റായി അനിൽ ജോസ്.ജെ ചുമതലയേറ്റു. കെ - റെയിൽ സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറായിരുന്നു. 1991ലാണ് എൽ.ഡി ക്ലാർക്കായി സർവീസിൽ പ്രവേശിക്കുന്നത്. തുടർന്ന് വിവിധ ജില്ലകളിൽ വില്ലേജ് ഓഫീസർ, ഡെപ്യൂട്ടി തഹസീൽദാർ, തഹസീൽദാർ എന്നീ പദവികൾ വഹിച്ചു. മുൻ എ.ഡി.എം ഇ.മുഹമ്മദ് സഫീർ കെ - റെയിൽ സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറായി ചുമതലയേറ്റതിനെ തുടർന്നാണ് അനിൽ ജോസ് എ.ഡി.എം ആയി നിയമിതനായത്.