പൂവാർ: തിരുപുറം ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി 2020 പ്രകാരം ഓൺലൈനായി ലഭിച്ച പുതിയ അപേക്ഷകളുടെ ഫീൽഡുതല പരിശോധനയും പുനഃപരിശോധനയും പൂർത്തിയാക്കി അർഹതപ്പെട്ടവരുടെ പട്ടിക പഞ്ചായത്ത് ഓഫീസിലെ നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തി. പട്ടിക സംബന്ധിച്ച് ആക്ഷേപം ഉള്ളവർ അക്ഷയ കേന്ദ്രങ്ങൾ മുഖേന 17ന് മുൻപ് പാറശാല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് (ബി.ഡി.ഒ) അപ്പീൽ സമർപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.