
പൂവാർ:കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) തിരുവനന്തപുരം സൗത്ത് ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ടി.പി.വിജയൻ നഗറിൽ (നെയ്യാറ്റിൻകര ടൗൺ ഹാൾ) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്.അജയകുമാർ നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് സുഹൃദ് കൃഷ്ണ.പി.കെ. അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എസ്.ആർ.അനീഷ് സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ എൻ. സുരേഷ് കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എൽ. ബിജുകുമാർ വരണാധികാരിയായ സംഘടനാ തിരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റായി സുഹൃദ് കൃഷ്ണ. പി.കെ,വർക്കിംഗ് പ്രസിഡന്റായി സി.എസ്.ശരത്,സെക്രട്ടറിയായി എസ്.ആർ.അനീഷ്,ട്രഷററായി എൻ.സുരേഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.ജയകുമാർ, ഭാരതീയ പരിവഹൻ മസ്ദൂർ മഹാസംഘ് ദേശീയ സെക്രെട്ടറിയും എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറിയുമായ പ്രദീപ് വി. നായർ,സംസ്ഥാന വൈസ് പ്രസിഡന്റ് ജി. എസ്. ഗോപകല, സംസ്ഥാന സെക്രട്ടറി എൻ.എസ്. രണജിത് എന്നിവർ സംസാരിച്ചു.
നെയ്യാറ്റിൻകര ഡിപ്പോ അങ്കണത്തിൽ ആരംഭിച്ച പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് താന്നിവിള സതികുമാർ സമ്മേളനത്തിന് ആശംസകൾ നേർന്നു.