gg

വർക്കല :ലോക രക്തദാന ദിനത്തോടനുബന്ധിച്ച് വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ബ്ലഡ് ഡോണേഴ്സ് കേരളയുടെയും എച്ച്.ഡി.എഫ്.സി ബാങ്കും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പും ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ കോളേജ് ഒഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും ബോധവത്കരണ ക്ലാസും ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്തു. വർക്കല സി.ഐ പ്രശാന്ത്.വി.എസ്, ബ്ലഡ് ഡോണേഴ്സ് കേരളയുടെ എക്സിക്യൂട്ടീവ് മെമ്പർ ബിജാസിന് മൊമെന്റോ നൽകി ആദരിച്ചു.ക്യാമ്പിൽ ഡോക്ടർ ജോഷി,ഗ്രേസമ്മ ജോസഫ്,ആര്യ ബെൻ,എബ്രഹാം എന്നിവർ സംസാരിച്ചു.