തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് ഫീസിന്റെ പേരിൽ വൻ കൊള്ള നടക്കുന്നതായി ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഒാൺ റെയിൽസ് ആരോപിച്ചു.കൊവിഡ് കാലത്ത് നിറുത്തിവച്ച പാർക്കിംഗ് ഫീസ് സംവിധാനം രണ്ടുമാസങ്ങൾക്ക് മുൻപാണ് പുനരാരംഭിച്ചത്. എന്നാൽ ഇതുവരെ സ്ഥിരം യാത്രക്കാർക്ക് പ്രതിമാസ പാർക്കിംഗ് സൗകര്യമേർപ്പെടുത്താതെ ദിവസവും മണിക്കൂർ കണക്കിൽ പാർക്കിംഗ് ഫീസ് വാങ്ങി ചൂഷണം ചെയ്യുകയാണെന്നാണ് ആക്ഷേപം. അതത് സ്റ്റേഷൻ മാസ്റ്റർമാർക്കും ഡിവിഷണൽ അധികൃതർക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്ന് റെയിൽ ഫ്രണ്ട്സ് ഭാരവാഹികൾ പറഞ്ഞു.