പോത്തൻകോട്: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് സി.പി.എം പ്രവർത്തകർ കഴിഞ്ഞ ദിവസം അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് പൗഡിക്കോണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൗഡിക്കോണത്ത് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പൗഡിക്കോണം സനൽ,കെ.പി.സി.സി ട്രഷറർ പ്രതാപ ചന്ദ്രൻ, നാദിറ സുരേഷ്, ജെ.എസ്. അഖിൽ, എം.പ്രസന്നകുമാർ,ചെക്കാലമുക്ക് മോഹനൻ,വേണപ്പൻ നായർ, അഭിജിത് വിജയൻ, പനങ്ങോട്ട് കോണം വിജയൻ,ബോസ് ഇടവിള ഇടവക്കോട് അശോകൻ, കരിയം അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.