book-inaguration

തിരുവനന്തപുരം: ആശയങ്ങൾ എഴുത്തിലൂടെ പ്രകടിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സാഹിതി പ്രസിദ്ധീകരിച്ച നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആലു കൃഷ്ണയുടെ 'ഇന്ദ്രപ്രസ്ഥത്തിലെ ഇമ്മിണി വല്യ കാഴ്ചകൾ' എന്ന സഞ്ചാര സാഹിത്യ കൃതിയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ.ശാന്തൻ ചരുവിൽ പുസ്തകം ഏറ്റുവാങ്ങി. സാഹിതി സെക്രട്ടറി ജനറൽ ബി.സി സാഹിതി അദ്ധ്യക്ഷത വഹിച്ചു.സെറ മറിയം ബിന്നി ,ഗ്രന്ഥകർത്താവ് ആലു കൃഷ്ണ എന്നിവർ സംസാരിച്ചു.