തിരുവനന്തപുരം: ജൂലായ് നാലിന് നടക്കുന്ന സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്കുള്ള അഡ്‌മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്സൈറ്റിൽ നിന്ന് ഇന്നുമുതൽ ഡൗൺലോഡ് ചെയ്യാം. അപേക്ഷയിലെ അപാകതകൾ 21ന് വൈകിട്ട് മൂന്നിനകം പരിഹരിക്കണം. അല്ലാത്തവർക്ക് അഡ്മിറ്റ് കാർഡ് ലഭ്യമാക്കില്ല. ഹെൽപ്പ് ലൈൻ- 04712525300