തിരുവനന്തപുരം: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽ ബന്ധിപ്പിച്ച് വൈജ്ഞാനിക കേന്ദ്രമായി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിനായി സംഘടിപ്പിക്കുന്ന ശിൽപശാല ഇന്ന് രാവിലെ 10ന് വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഡയറക്ടർ ഡോ.പി.എസ്.ശ്രീകല സമീപനരേഖ അവതരിപ്പിക്കും.സമാപന സമ്മേളനം 16ന് വൈകിട്ട് 5.30ന് സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.കെ.കെ.കൃഷ്ണകുമാറാണ് ശില്പശാലാ ഡയറക്ടർ.