കോവളം: പാച്ചല്ലൂർ ജമാഅത്ത് കമ്മിറ്റി ഓഫീസിന്റെ വാതിലും മേശയും തകർത്ത് മോഷണം. മേശയിൽ സൂക്ഷിച്ചിരുന്ന 50000 ത്തോളം രൂപയാണ് കവർച്ചചെയ്തത്. ഇന്നലെ പുലർച്ചെ പളളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയവരാണ് ഓഫീസ് മുറിയുടെ കതകിന്റെ പൂട്ട് പൊളിച്ച നിലയിൽകണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മേശയിലുണ്ടായിരുന്ന പണം കവർച്ചചെയ്തതായി കണ്ടെത്തി. തിരുവല്ലം എസ്. എച്ച്.ഒ. രാഹുൽരവീന്ദ്രന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും തെളിവുകൾ ശേഖരിച്ചു. പളളിവളപ്പിലെ സി.സി.ടി.വി കാമറകളും സമീപ പ്രദേശങ്ങളിലെ കാമറകളും പരിശോധിക്കുമെന്നും അന്വേഷണമാരംഭിച്ചതായും തിരുവല്ലം പൊലീസ് അറിയിച്ചു.