പോത്തൻകോട്: സി.പി.എം പ്രവർത്തകർ ഇന്നലെ രാത്രി നടത്തിയ പ്രകടനത്തിൽ പോത്തൻകോട് ജംഗ്‌ഷനിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ കൊടിമരം തകർത്തു. ഇതിൽ പ്രതിഷേധിച്ച് രാത്രി വൈകി സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ ജംഗ്‌ഷനിൽ പ്രകടനമായെത്തി. ഇരുവിഭാഗം പ്രവർത്തകർ പരസ്പരം പോർവിളികളുമായി ജംഗ്‌ഷനിൽ ഏറെ നേരം മുഖാമുഖം നിന്നത് സ്ഥലത്ത് സംഘർഷ സാദ്ധ്യത സൃഷ്‌ടിച്ചു. തുടർന്ന് നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കണിയാപുരത്തും കോൺഗ്രസ് കൊടിമരം സി.പി.എം തകർത്തിരുന്നു.