വിതുര:കർഷകസംഘം തൊളിക്കോട് കണ്ണങ്കര യൂണിറ്റ് സമ്മേളനം കർഷകസംഘം വിതുര ഏരിയാ പ്രസിഡന്റും ആര്യനാട് പഞ്ചായത്ത് പ്രസിഡന്റുമായ വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.കർഷകരെ ആദരിക്കൽ,പച്ചക്കറി വിത്ത് വിതരണം എന്നിവ നടന്നു.യൂണിറ്റ് പ്രസിഡന്റ് ജിനേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം വിതുര ഏരിയാകമ്മിറ്റി അംഗങ്ങളായ ജെ.വേലപ്പൻ,എസ്.സഞ്ജയൻ,സിപി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണൻ,കർഷകസംഘം തൊളിക്കോട് മേഖലാസെക്രട്ടറി എസ്.എസ്.പ്രേംകുമാർ,സി.പി.എം കണ്ണങ്കരബ്രാഞ്ച് സെക്രട്ടറി കണ്ണങ്കരഭുവനേന്ദ്രൻ,യൂണിറ്റ് സെക്രട്ടറി വിനേഷ്ചന്ദ്രൻ,ഭാരവാഹികളായി ജിനേന്ദ്രൻ (പ്രസിഡന്റ്) വിനേഷ്ചന്ദ്രൻ (സെക്രട്ടറി) പീതാമ്പരൻനായർ (ജോയിന്റ് സേക്രട്ടറി),രാജി (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.