
കിളിമാനൂർ:കെ.പി.സി.സി ഓഫീസിനുനേരെ നടന്ന ഡി.വൈ.എഫ്.ഐ ആക്രമണത്തിൽ പ്രതിേഷേധിച്ച് നഗരൂർ ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് രോഹൻ അദ്ധ്യക്ഷത വഹിച്ചു.വെള്ളല്ലൂർ മണ്ഡലം പ്രസിഡന്റ് അഡ്വ.വിഷ്ണുരാജ് ഉദ്ഘാടനം നിർവഹിച്ചു.കോൺഗ്രസ് നഗരൂർ മണ്ഡലം പ്രസിഡന്റ് ഹസൻ കുഞ്ഞ്,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനന്തു കൃഷ്ണൻ,കെ.എസ്.യു ജില്ലാ സെക്രട്ടറി സുഹൈൽ.യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ.ജെ. അനസ്,സജീർ,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സി.എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു.