varshikm

കിളിമാനൂർ:വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ വാർഷികം ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു.

ഫയർ ആൻഡ് റസ്‌ക്യൂ സർവീസിൽ രാഷ്ട്രപതിയുടെ അവാർഡ് നേടിയ ടി.വിനോദ് കുമാർ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് മോഹൻ വാലഞ്ചേരി,മികച്ച ഇൻസ്ട്രക്ടർക്കുള്ള സംസ്ഥാന അവാർഡ് നേടിയ എൻ.ഹരികൃഷ്ണൻ,ആധാരം എഴുത്തിൽ 60വർഷക്കാലമായി സജീവമായ കെ.ശശിധരൻനായർ ,ആതുര ശുശ്രൂഷാ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കെ.സുധർമ്മ,ഇന്റർനാഷണൽ ഡി.ടി.എം അവാർഡ് നേടിയ എ.ടി.പിള്ള,കർഷക അവാർഡ് ജേതാക്കളായ സജിത,30 വർഷത്തെ സർവീസിനു ശേഷം രാജാരവിവർമ്മ ബോയിസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ച ബീന.ജി.എസ്, അങ്കണവാടി വർക്കറായി വിരമിച്ച എസ്.ലൈല,കഥാപ്രസംഗ സാർത്ഥ അവാർഡ് നേടിയ മുത്താന സുധാകരൻ എന്നിവരെ ആദരിച്ചു.

മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജ് മെരിറ്റ് അവാർഡ് വിതരണം നടത്തി.ബിനു ബി.കമൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.ജനറൽ സെക്രട്ടറി എൻ. ഹരികൃഷ്ണൻ സ്വാഗതവും സെക്രട്ടറി എസ്.വിപിൻ റിപ്പോർട്ടും അവതരിപ്പിച്ചു.ഖജാൻജി ഷീജാ രാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്തംഗം ജി.ജി ഗിരി കൃഷ്ണൻ,ജനപ്രതിനിധികളായ ഉഷാകുമാരി,കൊട്ടറ മോഹൻകുമാർ,ഫ്രാക്ക് ജനറൽ സെക്രട്ടറി ടി.ചന്ദ്രബാബു,ഖജാൻജി ജി.ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രഫ:എം.എം ഇല്യാസ് നന്ദി പറഞ്ഞു.