pankaj

വിതുര:ഷെയർചാറ്റിലൂടെ പരിചയപ്പെട്ട ഒമ്പതാംക്ലാസുകാരിയെ വിവാഹവാഗ്ദാനം നൽകി പൊൻമുടിയിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.കൊല്ലം തട്ടത്തുമല പൂജാഭവനിൽ പങ്കജാണ് (24) അറസ്റ്റിലായത്.ഒരുവർഷം മുൻപാണ് സാമൂഹികമാദ്ധ്യമത്തിലൂടെ യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്.തുടർന്ന് ഇടക്കിയ്ക്ക് വിതുരയിലെത്തി പെൺകുട്ടിയുമായി സംസാരിക്കുകയും,ചെയ്തിരുന്നു.മേയ് മാസത്തിൽ വിതുരയിലെത്തിയ പങ്കജ് സ്കൂളിലേക്ക് പുറപ്പെട്ട പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിറുത്തി പൊൻമുടിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചിരുന്നില്ല.കഴിഞ്ഞ ദിവസം മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് പങ്കജ് പെൺകുട്ടിയുടെ വീടിന് സമീപം നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ യുവാവിനെ തടഞ്ഞുവയ്ക്കുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു.തുടർന്ന് വിതുര സി.ഐ എസ്.ശ്രീജിത്,എസ്.ഐമാരായ വിനോദ്കുമാർ, ഇർഷാദ്,എസ്.സി.പി.ഒമാരായ.രജിത്ത്, ഷിബുകുമാർ എന്നിവർ സ്ഥലത്തെത്തി പങ്കജിനെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.