
തിരുവനന്തപുരം : സായുധസേനയ്ക്ക് കൂടുതൽ യുവത്വമേകുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി രൂപീകരിച്ചതെന്നും മൂന്നുമാസത്തിനകം പദ്ധതിയിലേക്കുള്ള എൻറോൾമെന്റ് ആരംഭിക്കുമെന്നും വ്യോമസേന സീനിയർ എയർ സ്റ്രാഫ് ഓഫീസർ സജു ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ സൈനികരുടെ ശരാശരി വിരമിക്കൽ പ്രായം (32 വയസ്) മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അഗ്നിപഥ് നടപ്പിലാക്കുന്നതോടെ ശരാശരി വിരമിക്കൽ പ്രായം കുറയ്‌ക്കാനാകും. നാലുവർഷ സേനാ സർവീസിലൂടെ യുവാക്കൾക്ക് അച്ചടക്കമുളള ജീവിതവും സാമ്പത്തിക സുരക്ഷിതത്വവും നൽകാനാകും. അഗ്നിവീറുകൾക്ക് നൽകുന്ന സേവാനിധി പാക്കേജിനെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.