തിരുവനന്തപുരം:ഗംഗയാർ തോടിന് കുറുകെയുള്ള വിഴിഞ്ഞം പഴയ പാലത്തിന്റെ അറ്റകുറ്റ പണി നടക്കുന്നതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം ഇന്ന് മുതൽ നിരോധിച്ചു.കെ.എസ്.ആർ.ടി.സി വിഴിഞ്ഞം ഡിപ്പോയിലേക്കുള്ള ബസുകളും പൂവാർ ഭാഗത്ത് നിന്നും വിഴിഞ്ഞം,തിരുവനന്തപുരം ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വാഹനങ്ങളും വിഴിഞ്ഞം - പൂവാർ റോഡിലെ വിഴിഞ്ഞം പുതിയ പാലത്തിലൂടെ പോകണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.