മുടപുരം :കെ.പി.സി.സി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കിഴുവിലം കൂന്തള്ളൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു.ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായരുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റുമാരായ കിഴുവിലം ബിജു,കിഴുവിലം രാധാകൃഷ്ണൻ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന്തി കൃഷ്ണ,ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രേഖ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു,പഞ്ചായത്ത് മെമ്പർമാരയ അനന്ത കൃഷ്ണൻ നായർ,ജയചന്ദ്രൻനായർ സെലീന തുടങ്ങിയവർ പങ്കെടുത്തു.