കടയ്ക്കാവൂർ: മുഖ്യമന്ത്രിക്ക് പിന്തുണയായി തൊഴിലുറപ്പ് തൊഴിലാളികൾ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും, മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചുമാണ് തൊഴിലുറപ്പ് തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. കേരളത്തിലാകമാനം കോൺഗ്രസ് അഴിച്ചുവിട്ട കലാപം അവസാനിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.

അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തെതുടർന്ന് നടന്ന യോഗം യൂണിയൻ ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.സി. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ മേഖലാ സെക്രട്ടറി ലിജാബോസ്, വിജയ് വിമൽ, സോഫിയ, ബീന, സജിത്ത് ഉമ്മർ, ഹീസാമോൻ എന്നിവർ സംസാരിച്ചു.