kizhuvilam

മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്തിലെ വികസന സെമിനാർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ സ്വാഗതം പറഞ്ഞു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ.എസ് കരട് പദ്ധതി നിർദ്ദേശം അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വിനിത.എസ്, ജി.ഗോപകുമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജി.വേണുഗോപാലൻ നായർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനന്ത കൃഷ്ണൻ നായർ, കടയറ ജയചന്ദ്രൻ,സാബു,പി.പവനചന്ദ്രൻ,ആർ.രജിത,സലീന റഫീഖ്,സൈജ നാസർ,അനീഷ്,എൻ.രഘു,ജയന്തി കൃഷ്ണ, പ്രസന്ന,ആശ,അനീഷ് പി,സുനിൽ,സെക്രട്ടറി ഒ.എസ്.സ്റ്റാർലി എന്നിവർ പങ്കെടുത്തു.സംസ്ഥാനത്തെ ഏറ്റവും നല്ല അങ്കണവാടി ഹെല്പർക്കുള്ള അംഗീകാരം നേടിയ അജിത, പെസ്‌പേല്ലായിൽ ഇന്ത്യൻ ടീംലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണപ്രിയൻ,രാഹുൽ എന്നിവരെ അനുമോദിച്ചു.