pvl

പൂവച്ചൽ:കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.മുളമൂട് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം പൂവച്ചൽ ജംഗ്ഷനിൽ സമാപിച്ചു.
മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴിയുടെ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്
സി.ആർ.ഉദയകുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.എ.സുകുമാരൻ നായർ,എ.എസ്.ഇർഷാദ്,പി. രാജേന്ദ്രൻ,ആർ. അനൂപ്കുമാർ,ആർ രാഘവലാൽ,എ കെ ആഷിർ,ലിജു സാമുവൽ,യു.ബി.അജിലാഷ്,ജിജോ മോൻ,ഫസിലുദ്ദീൻ, രാജഗോപാലൻ നായർ,ഷീജ.എസ് എന്നിവർ സംസാരിച്ചു.