
വർക്കല :എസ്.എൻ കോളേജുകളിൽ ആദ്യമായി നിർമ്മിച്ചതും റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബും പൂർവ വിദ്യാർത്ഥി സംഘടനയും ചേർന്ന് സ്പോൺസർ ചെയ്തതുമായ ആസ്ട്രോ ടഫ് ക്രിക്കറ്റ് പിച്ചിന്റെ ഉദ്ഘാടനം ശിവഗിരി കോളേജിൽ എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം നിർവഹിച്ചു.സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ കെ.കെ.മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി.ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ.എസ്.സോജു, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ആർ.പ്രവീൺ,മലയാള വിഭാഗം അദ്ധ്യാപകൻ പി.കെ.സുമേഷ്, പി.ടി.എ വൈസ് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി.ശിവകുമാർ, അഭിനവ്.എസ്.എസ്,
റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് അംഗം കെ.കിഷോർ,എ.എസ്.ദിനേശ് എന്നിവർ സംസാരിച്ചു.