po

വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കുറ്റിമുല്ല കൃഷി പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സൂര്യ തൈ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലൈജുരാജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോജ് വിശാൽ, സലീനാ കമാൽ, ജിഷ, സരിത്കുമാർ, അനിമോൻ, ഷീജ എന്നിവർ സംസാരിച്ചു.