ആറ്റിങ്ങൽ: തോന്നയ്ക്കൽ കുടവൂർ ധമനം സാഹിത്യ സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ 19ന് വൈകിട്ട് 3ന് വേങ്ങോട് ബോധിയിൽ നടക്കുന്ന വായനാ ദിനാചരണം സി.രാമകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. തോന്നയ്ക്കൽ അയ്യപ്പൻ അദ്ധ്യക്ഷത വഹിക്കും. ഓരനല്ലൂർ ബാബു പി.എൻ പണിക്കർ അനുസ്മരണവും അനിൽകുമാർ പൂതക്കുഴി ചങ്ങമ്പുഴ അനുസ്മരണവും നടത്തും. സർഗസല്ലാപത്തിൽ യു.എൻ. ശ്രീകണ്ഠൻ, കെ. രവികുമാർ, തോന്നയ്ക്കൽ ഷംസുദീൻ, ചാന്നാങ്കര സലിം, സിദ്ദിഖ് സുബൈർ, പി. മധുസൂദനൻ നായർ, അനിൽ ആർ.മധു, ചാന്നാങ്കര ജയപ്രകാശ്, വാമദേവൻ മഞ്ചാടിക്കുന്ന്, നയന വി.ബി, മോഹനചന്ദ്രൻനായർ, പ്രേമൻ, കെ. തങ്കപ്പൻ നായർ എന്നിവർ പങ്കെടുക്കും.