ആറ്റിങ്ങൽ: ലോക വയോജന ചൂഷണ വിരുദ്ധ ബോധവത്കരണ ദിനത്തോടനുബന്ധിച്ച് സാമൂഹ്യ സുരക്ഷാ മിഷനും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ വാഹനജാഥ ആറ്റിങ്ങലിൽ ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, വൈസ് ചെയർമാൻ തുളസിധരൻ പിള്ള, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ, കൗൺസിലർമാരായ നജം, ബിനു എന്നിവർ സംസാരിച്ചു.