ആറ്റിങ്ങൽ: സി.പി.എമ്മിന്റെ നേതൃത്വത്തിൽ കെ.പി.സി.സി ഓഫീസിൽ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്തൻ,​വെസ്റ്റ്‌ മണ്ഡലം പ്രസിഡന്റ് തൊട്ടവാരം ഉണ്ണികൃഷ്ണൻ,​ ഡി.സി.സി മെമ്പർമാരായ പി.വി. ജോയി, ഗ്രാമം ശങ്കർ, മുനിസിപ്പൽ കൗൺസിലർ രവികുമാർ,​ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് കിരൺ എം.എച്ച്, അഷറഫ് ആസാദ് എസ്. ജോയ്, ഷാജി ബാബു,​ കുറുപ്പ്, അനിൽ എന്നിവർ നേതൃത്വം നൽകി.