
നെയ്യാറ്റിൻകര: സർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരെ ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപക്ഷ ധർണ സംഘടിപ്പിച്ചു. മലയിൽക്കടയിൽ നടന്ന പ്രതിഷേധ പരിപാടി ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആർ.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.എസ്. ബിനു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം അരുവിയോട് സജി, മണ്ഡലം സെക്രട്ടറി ശശികല, വൈസ് പ്രസിഡന്റുമാരായ മഞ്ചവിളാകം ഹരി, നെടിയാംകോട് അജയൻ, സെക്രട്ടറി പെരുങ്കടവിള രാജേഷ്, കമ്മിറ്റി അംഗം പൊരുതൽ ദിലീപ്, ഐ.ടി സെൽ കൺവീനർ ഹരി പെരുങ്കടവിള, വാർഡംഗം ബിന്ദു, ഒ.ബി.സി മോർച്ച മണ്ഡലം ജന.സെക്രട്ടറി വിക്രമൻ നായർ, കർഷകമോർച്ച മണ്ഡലം ജന.സെക്രട്ടറി കെ.സി. അനിൽ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ധനുവച്ചപുരം, മഹിളാമോർച്ച പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു എന്നിവർ പങ്കെടുത്തു.