വർക്കല: യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ്(യു.ടി.യു.സി) വർക്കല താലൂക്ക് സമ്മേളനം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ചെമ്മരുതി ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ, ആർ.എസ്.പി കേന്ദ്രസമിതി അംഗം ശ്രീകുമാരൻ നായർ, ആർ.വൈ.എഫ് ദേശീയ പ്രസിഡന്റ് കോരാണി ഷിബു, യു.ടി.യു.സി ജില്ലാ പ്രസിഡന്റ് കരിക്കകം സുരേഷ്, ജില്ലാ സെക്രട്ടറി കുമാരപുരം ഗോപൻ, ജ്യോതി ബാബു, അംബിക കുമാരി, ഇലകമൺ തോമസ് ക്ലാരിയോൻ, പുലിയൂർ ചന്ദ്രൻ, നാവായിക്കുളം ബിന്നി എന്നിവർ സംസാരിച്ചു. ഭാരവഹികളായി തോമസ് ക്ലാരിയോൻ (പ്രസിഡന്റ്), പുലിയൂർ ചന്ദ്രൻ (സെക്രട്ടറി), അലിയാരു കുഞ്ഞ് (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.