ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്ര വിജയം.പരീക്ഷയെഴുതിയ മലയാളം മീഡിയം വിദ്യാർത്ഥികൾ ഇക്കുറി 100ശതമാനവും വിജയിച്ചു.ഇംഗ്ലീഷ്-മലയാളം മീഡിയം വിഭാഗങ്ങളിലായി 469 പേർ പരീക്ഷയെഴുതിയതിൽ 467പേർ വിജയിച്ചു.69പേർ ഫുൾ എപ്ലസ് നേടിയപ്പോൾ 31 പേർക്ക് ഒൻപത് എപ്ലസ് നേടാനായി.സ്കൂളിന്റെ മൊത്തം വിജയശതമാനം 99.6ആണ്.ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിജയം നേടുന്ന സ്കൂളായി മാരാൻ ഇക്കുറിയും ഉഴമലയ്ക്കൽ സ്കൂളിനായി.മികച്ച വിജയത്തെത്തുടർന്ന് കോൺഗ്രസ്(എസ്)സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി സ്കൂൾ അദ്ധ്യാപകരെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.വിജയികളെ സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ,പി.ടി.എ പ്രസിഡന്റ് ബിജു,ഹെഡ്മിസ്ട്രസ് ലില്ലി,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വി.എസ്.ശ്രീലാൽ എന്നിവർ അഭിനന്ദിച്ചു.