തിരുവനന്തപുരം:നഗരസഭ ഫയൽ അദാലത്തിൽ ഇന്നലെ 105 അപേക്ഷ തീർപ്പാക്കി.രാവിലെ 10 മുതൽ മേയർ ആര്യ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച അദാലത്തിൽ നഗരസഭയിലെ എൻജിനിയറിംഗ് വിഭാഗത്തിലെ ഫയലുകളാണ് തീർപ്പാക്കിയത്.നഗരസഭ സൗത്ത് സോണിൽ ഉൾപ്പെട്ട നേമം,വിഴിഞ്ഞം,​തിരുവല്ലം,​ഫോർട്ട് സോണലുകളിൽ ഉൾപ്പെട്ടെ വിവിധ വാർഡുകളിലെ എൻജിനിയറിംഗ് വിഭാഗം ഫയലുകളാണ് പരിഗണിച്ചത്.എൻജിനിയറിംഗ് വിഭാഗത്തിലെ അപേക്ഷകൾ മൂന്ന് ഘട്ടമായി പരിഗണിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദാലത്ത് നടത്തിയത്. 64 ഫയലുകളിൽ ഒക്യുപെൻസി നൽകുന്നതിനും പെർമിറ്റ് (6), ആർ.ടി.പി (4), യു.എ നമ്പർ (14), കോടതി കേസ് (3)​,​വിവിധ ഏജൻസികളുടെ അനുമതിക്കായി (4)​,​രേഖകൾ ഹാജരാക്കുന്നത് (6)​എന്നീ അപാകതകൾ പരിഹരിക്കുന്നതിനും സ്ഥല പരിശോധനയ്ക്കുമായി മൂന്ന് ഫയലുകളും തീർപ്പാക്കി.