കാട്ടാക്കട:എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടി ഗ്രാമീണ മേഖലയിലെ സ്കൂളുകൾ.കഴിഞ്ഞ വർഷത്തേതുപോലെ മിക്ക സ്കൂളുകളും വിജയ ശതമാനം ഉയർത്തിയപ്പോൾ എപ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണം ഇക്കുറി ഗണ്യമായി കുറഞ്ഞു.നൂറ് ശതമാനം വിജയം കൈവരിച്ച് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട പ്ലാവൂർ സ്കൂൾ മികച്ച വിജയം നേടി.202പേർ പരീക്ഷയെഴുതിയതിൽ മുഴുവൻ പേരെയും വിജയിപ്പിക്കാൻ കഴിഞ്ഞു.30പേർക്ക് ഫുൾ എപ്ലസ് നേടാനായപ്പോൾ 15 പേർക്ക് ഒൻപത് എപ്ലസ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.വിജയികളെ ഹെഡ്മിസ്ട്രസ് നീന അഭിനന്ദിച്ചു.കാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർസെക്കൻഡറി സ്കൂളിന് ഇക്കുറി 98ശതമാണ് വിജയം.149പേർ പരീക്ഷയെഴുതിയതിൽ മൂന്ന് പേർക്ക് വിജയിക്കാനായില്ല.21പേർ ഫുൾ എപ്ലസ് നേടി.ഒൻപത് പേർക്ക് ഒൻപത് എപ്ലസും നേടാൻ കഴിഞ്ഞു.കാട്ടാക്കട പി.ആർ.വില്യം ഹയർ സെക്കൻഡറി സ്കൂളിൽ 287 പേർ പരീക്ഷയെഴുതിയതിൽ 284 പേർ വിജയിച്ച് 99 ശതമാനം വിജയം നേടി.23പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.22 പേർക്ക് 9 എപ്ലസ് ലഭിച്ചു.പൂവച്ചൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 97.6 ആണ് വിജയശതമാനം.125 പേർ പരീക്ഷയെഴുതിയതിൽ 122പേർ വിജയിച്ചു.രണ്ട് പേർക്ക് മാത്രമാണ് ഇക്കുറി എ പ്ലസ് നേടാനായത്.മൂന്ന് കുട്ടികൾക്ക് 9 എ പ്ലസ് ലഭിച്ചു.മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ 96 ശതമാനമാണ് വിജയം.99പേർ പരീക്ഷയെഴുതിയതിൽ 95 പേർ വിജയിച്ചു.നാല് കുട്ടികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു.മൂന്ന് കുട്ടികൾക്ക് 9എ പ്ലസും ലഭിച്ചു.വെള്ളനാട് ജി.കാർത്തികേയൻ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 99ശതമാണ് വിജയം.ആകെ 473 പേർ പരീക്ഷയെഴുതിയതിൽ ആറ്പേർക്ക് വിജയിക്കാനായില്ല.52പേർക്ക് ഇക്കുറി എ പ്ലസ് നേടാനായി.അതേസമയം 29പേർക്ക് ഒൻപത് എ പ്ലസും ലഭിച്ചു.

ആര്യനാട് ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ 155പേർ പരീക്ഷയെഴുതിയതിൽ 153പേർ വിജയികളായി. 99ശതമാണ് വിജയം.ഇക്കുറി എട്ട് പേർക്കാണ് എല്ലാ വിഷയങ്ങൾക്കും ഫുൾ എപ്ലസ് ലഭിച്ചത്.അഞ്ച് പേർക്ക് 9 വിഷയങ്ങളിൽ എ പ്ലസ് നേടാനായി.